തുടർച്ചയായ ദിവസങ്ങളിലെ വില വർധവിന് ശേഷം സ്വർണവില കുറഞ്ഞു. പവന് ഇന്ന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 41,600 രൂപയായി.
ഗ്രാമിന് 5200 രൂപയിലെത്തി. ഓഗസ്റ്റ് 42,200 രൂപയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഓഗസ്റ്റ് ഒന്നിന് 40160 രൂപയായിരുന്നു സ്വർണവില. ഓഗസ്റ്റ് 7 ആയപ്പോഴേക്കും 42,000 കടന്നു. ആറ് ദിവസത്തിനിടെ 1840 രൂപയാണ് ഉയർന്നത്.