രാജ്യത്ത് 24 മണിക്കൂറിനിടെ 1,72,433 പേർക്ക് കൊവിഡ്; 1,008 മരണം

 

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,433 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,69,449 സാമ്പിളുകള്‍ പരിശോധിച്ചു. 1,008 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചുള്ള ആകെ മരണനിരക്ക് 4,98,983ലേക്കുയര്‍ന്നു.

41,803,318 ഓളം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. 15,33,921 സജീവ കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 2,59,107 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,97,70,414ആയി. 10.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേരളത്തില്‍ ഇന്നലെ 52,199 പേര്‍ക്കാണ് രോഗബാധയുണ്ടായത്. എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനെയാണ് ജില്ലകളിലെ കൊവിഡ് കണക്ക്.