മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിലെത്തും; ഒരാഴ്ച്ചക്ക് ശേഷം കേരളത്തിലേക്ക്

 

ചികിത്സക്കായി യുഎസിൽ പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിലെത്തും. ഒരാഴ്ച യുഎഇയിൽ തങ്ങിയ ശേഷമായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കുക. ദുബായിയിലെത്തുന്ന മുഖ്യമന്ത്രി ദുബൈ എക്സ്പോയിൽ കേരളത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്യും. പിന്നീട് എമിറേറ്റിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് ദുബയിലെത്തുന്ന മുഖ്യമന്ത്രി മൂന്ന് ദിവത്തെ വിശ്രമത്തിന് ശേഷമായിരിക്കും പൊതുപരിപാടിയിലേക്ക് കടക്കുക.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യമായി യുഎഇ സന്ദർശനം കുടിയാണ് ഇത്. സന്ദർശത്തിനിടെ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി നാലിനാണ് ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവലിയിനിൽ കേരള സ്റ്റാളിന്റെ ഉദ്ഘാടന ചടങ്ങ്.

ഫെബ്രുവരി അഞ്ച്, ആറ് തീയതികളിൽ രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തിയുള്ള പരിപാടി സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കെ എസ് ഐ ഡി സി എംഡി രാജമാണിക്യവും ദുബൈയിലെത്തിയിട്ടുണ്ട്.