തിരുവനന്തപുരം എയർപോർട്ട് പീഡനക്കേസിൽ പ്രതി മധുസൂദന റാവു തുമ്പ പോലീസ് സ്റ്റേഷനിൽ ഹാജരായി. സഹപ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. നേരത്തെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയത്.
തിരുവനന്തപുരം വിമാനത്താവളം ചീഫ് എയർപോർട്ട് ഓഫീസറായിരുന്നു മധുസൂദന റാവു. റാവുവിന്റെ മൊബൈൽ ഫോൺ അടക്കം പോലീസിന് കൈമാറാൻ നിർദേശമുണ്ട്. ജനുവരി 31 വരെ രാവിലെ 9 മണി മുതൽ അന്വേഷണ സംഘത്തിന് പ്രതിയെ ചോദ്യം ചെയ്യാം. മധുസൂദന ഗിരിയുടെ പി എ ആയിരുന്ന സ്ത്രീയാണ് പരാതി നൽകിയത്. കേസിന് പിന്നാലെ അദാനി ഗ്രൂപ്പ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.