പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷം: പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

 

മലപ്പുറം പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷത്തിൽ മഞ്ചേരി പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. അധ്യാപകരും എസ് എഫ് ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. എസ് എഫ് ഐ പ്രവർത്തകരെ മർദിച്ചതിൽ അധ്യാപകർക്കെതിരെയും അധ്യാപകരെ മർദിച്ചെന്ന പരാതിയിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെയും കേസുകൾ എടുത്തിട്ടുണ്ട്

അനുവാദമില്ലാതെ പ്രകടനം നടത്തിയതിന് എംഎസ്എഫിനെതിരെയും എസ് എഫ് ഐക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. എസ് എഫ് ഐ പ്രവർത്തകനെ അധ്യാപകൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സ്‌കൂളിൽ സംഘർഷമുണ്ടായത്.