ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 15 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസധനമായി നൽകും. പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും
ഗാന്ധിരാജ്(48), ശിവകാമി(35), വിശാൽ(12), മുരുകൻ(46), രാമലക്ഷ്മി(40), മയിൽസ്വാമി(48), കണ്ണൻ(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസ്യാമ്മാൾ(42), സിന്ധു(13), നിതീഷ്(25), പനീർശെൽവം(40) ഗണേശൻ(40) മരിച്ചവരിൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പരുക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി ആശുപത്രിയിലും ഒരാളെ മൂന്നാറിലെ ടാറ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. 30 മുറികൾ ഉള്ള നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ പൂർണമായും ഇല്ലാതായി. 80ലേറെ പേരാണ് ഇവിടെ താമസിച്ചിരുന്നത്