യുപിയിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ സമാജ് വാദി പാർട്ടിയിൽ ചേർന്നു; ഞെട്ടൽ മാറാതെ ബിജെപി

 

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉത്തർപ്രദേശിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ ബിജെപിയിൽ നിന്ന് രാജിവെച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നു. ഏതാനും എംഎൽഎമാർ കൂടി അദ്ദേഹത്തോടൊപ്പം എസ് പിയിൽ ചേക്കേറുമെന്നാണ് സൂചന.

അഖിലേഷ് യാദവിനെ സന്ദർശിച്ചതിന് പിന്നാലെയാണ് മൗര്യയുടെ എസ്പി സന്ദർശനം. പിന്നാക്ക വിഭാഗമായ മൗര്യക്കാരുടെ ഇടയിൽ സ്വാധീനമുള്ള നേതാവാണ് സ്വാമി പ്രസാദ്. 2016ൽ ബി എസ് പിയിൽ നിന്നാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.

ദളിതരോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള യുപി സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മൗര്യ പറഞ്ഞു.