പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാർ ഭാവ്രയെ നിയമിച്ചു

 

പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാർ ഭാവ്രയെ നിയമിച്ചു. നിലവിലെ പൊലീസ് മേധാവി സിദ്ധാർഥ് ചതോപാധ്യായയെ മാറ്റിയാണ് വിരേഷ് കുമാറിൻ്റെ നിയമനം.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിലുണ്ടായ സുരക്ഷ വീഴ്ച്ചയിൽ അന്വേഷണം നടക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് പഞ്ചാബ് സർക്കാരിൻ്റെ നീക്കം.സുരക്ഷാ വീഴ്ചയിൽ സംസ്ഥാന ഡിജിപിക്കും ഭട്ടിൻഡ എസ്പിക്കും കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

പ്രധാനമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ച ഉണ്ടായത് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്. എന്നാൽ പഞ്ചാബ് പൊലീസ് കേസെടുത്തത് 18 മണിക്കൂർ കഴിഞ്ഞാണ്. ഐപിസി ഇരുനൂറ്റി എൺപത്തി മൂന്നാം വകുപ്പ് പ്രകാരമാണ് പൊലീസ കേസ്. പൊതു വഴി തടസ്സപ്പെടുത്തിയതിനുള്ള കേസിൽ ശിക്ഷ ഇരുന്നൂറ് രൂപ പിഴയാണ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് ഇത്ര നിസ്സാരമായാണോ പഞ്ചാബ് പൊലീസ് കാണുന്നതെന്ന് കേന്ദ്രം ചോദിക്കുന്നു.