പത്തനംതിട്ടയിൽ കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശി ശ്രീകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ നൂറനാട് പാണ്ഡ്യൻവിളയിൽ ബിന്ദുവിനെ(29) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന വഴക്കിനിടെ ശ്രീകുമാർ ആസിഡെടുത്ത് ബിന്ദുവിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. കുറച്ചുകാലമായി ബിന്ദു കൂട്ടുകാരിയുടെ വീട്ടിലാണ് താമസം. ഇവരുടെ രണ്ട് കുട്ടികൾ ശ്രീകുമാറിനൊപ്പമാണ്.