മൂന്നാം തരംഗത്തിൽ നടുങ്ങി രാജ്യം: 24 മണിക്കൂറിനിടെ 1,17,100 പേർക്ക് കൊവിഡ്

 

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നു. ഏറെക്കാലത്തിന് ശേഷം കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,17,100 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 28 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

302 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. 30,836 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കൊവിഡ് മരണം 4,83,178 ആയി ഉയർന്നു. ഇതിനോടകം രോഗമുക്തി നേടിയത് 3,43,71,845 ആണ്. നിലവിൽ 3,71,363 പേരാണ് ചികിത്സയിൽ കഴിയുന്നത്.