കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു. കർണാടക ആർ ടി സി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. പുലർച്ചെ ഇരിയിട്ടിലാണ് സംഭവം. കാർ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണാടകയിൽ നിന്നെത്തിയ ബസ് ഇരിട്ടി ഉളിയിൽ ചായ കുടിക്കാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസിൽ നിന്ന് പുറത്തേക്കിറങ്ങവെയാണ് നിയന്ത്രണം വിട്ട കാർ വന്ന് പ്രകാശിനെ ഇടിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രകാശ് മരിച്ചു.
കാർ ഡ്രൈവറായ മാഹി സ്വദേശി മുഹമ്മദിന് ഗുരുതരമായി പരുക്കേറ്റു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.