കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയത്. ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷകിബ് അഹമ്മദിൽ നിന്ന് 357 ഗ്രാം സ്വർണം കംസ്റ്റംസ് പിടിച്ചെടുത്തു. ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കട്ടി.
അതേസമയം ബഹ്‌റൈനിൽ നിന്നെത്തിയ അബ്ദുൽ ആദിൽ ഒരു കിലോ 22 ഗ്രാം സ്വർണ്ണ മിശ്രിതമാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ സിനോയ് കെ.മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ പ്രവീൺ കുമാർ, പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് സ്വർണക്കടത്ത് പിടികൂടിയത്.