ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ സിബിഐ സീരീസ് അഞ്ചാം ഭാഗം വരുന്നു .വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.നവംബര്‍ 29ന് ആണ് സിബിഐ 5ന്റെ ചിത്രീകരണം ആരംഭിച്ചത്. എസ് എന്‍ സ്വാമി രചിച്ച, കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.ഫെബ്രുവരി പകുതി വരെ ഈ സിനിമയുടെ ചിത്രീകരണം നീളും എന്നാണ് അറിയാന്‍ സാധിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമാണു മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് .
മമ്മൂട്ടിക്കൊപ്പം രണ്‍ജി പണിക്കര്‍, സായ്‌കുമാര്‍, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. സിബിഐ ഓഫീസറുടെ ഗെറ്റപ്പില്‍ ഉള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ നേരത്തെ ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് പുറത്തു വന്നിരുന്നു എങ്കിലും, ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏറെ ശ്രദ്ധ നേടുകയാണ്. നേരത്തെ ഉള്ള സിബിഐ ചിത്രങ്ങളില്‍ നിന്ന് വ്യത്യാസമുള്ള ഒരു ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ കാണപ്പെടുന്നത്.
സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മിക്കുന്ന സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.