അമേരിക്ക: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് യുവജനങ്ങളിലും കുട്ടികളിലും. അമേരിക്കയിലെ ലോസ് ഏഞ്ചൽസ് ഡിസംബർ 22 നും 28 നും ഇടയിൽ രേഖപ്പെടുത്തിയ കേസുകളിൽ 70 ശതമാനത്തിലേറെയും 18-49 പ്രായത്തിലുള്ളവരാണ്.
18-29 പ്രായത്തിലുള്ളവരുടെ അണുബാധ നിരക്ക് ഒരു മാസം മുമ്പുള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതലാണെന്നും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ കാണിക്കുന്നു. 30-49 പ്രായപരിധിയിലുള്ളവരിൽ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തെ കണക്കുകളേക്കാൾ ആറിരട്ടി വർദ്ധിച്ചിട്ടുണ്ട്.കാലിഫോർണിയയിൽ, 5-11 പ്രായത്തിലുള്ള കുട്ടികളിൽ കൊവിഡ് അണുബാധ നിരക്ക് ഇരട്ടിയായതായും റിപ്പോർട്ടുകൾ ഉണ്ട്.