രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകൾക്ക് കൂടി അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. കൊവോവാക്സിനും കോർബെവാക്സിനുമാണ് അടിയന്തര അനുമതിക്കുള്ള ശുപാർശ.
സീറം ഇൻസ്റ്റിസ്റ്റ്യൂട്ടിന്റേതാണ് കൊവോവാക്സിൻ. ബയോളജിക്കൽ ഇ ആണ് കോർബെവാക്സിൻ നിർമിക്കുന്നത്. കൊവിഡ് ചികിത്സക്കുള്ള മരുന്നായ മോൾനുപിറവിക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.