കുട്ടികളുടെ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ. 15-18 വയസ് വരെയുള്ളവർക്ക് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം.
15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ജനുവരി 3 മുതൽ ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഭാരത് ബയോടെക്കിന്റെ രണ്ടു ഡോസ് കോവാക്സിൻ അല്ലെങ്കിൽ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് സൈകോവ് ഡി വാക്സിനാണ് കുട്ടികള്‍ക്കു നല്‍കുക. ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.