എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷം വലിയ കലാപത്തിലേക്ക്. ഇവർ പോലീസുകാരെ ആക്രമിച്ചു. രണ്ട് പോലീസ് ജീപ്പുകൾ ഇവർ കത്തിച്ചു. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്പെക്ടറടക്കം അഞ്ച് പോലീസുകാർക്ക് പരുക്കേറ്റത്.
ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങിയത്. തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ തൊഴിലാളികൾ പോലീസിനെതിരെയും ആക്രമണം അഴിച്ചുവിട്ടു
സിഐയുടെ കൈ ഒടിയുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. വലിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 150ലേറെ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പുകൾ റെയ്ഡ് നടക്കുകയാണ്.