ഊർജസ്വലതയും അർപ്പണ ബോധവുമുള്ള സാമാജികനായിരുന്നു പിടി തോമസ് എന്ന് ഗവർണർ

 

പി.ടി തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഊർജസ്വലതയും അർപ്പണബോധവുമുള്ള സാമാജികനായും പാർലമെന്റേറിയനായും വലിയ ജനപ്രീതി നേടിയ വ്യക്തിയായിരുന്നു പി.ടി തോമസ് എന്ന് ഗവർണർ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായ തോമസിൻറെ നിലപാട് എന്നും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തോടും നിയോജക മണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിൻറെ അത്മാവിന് നിത്യശാന്തി നേരുന്നതായും അനുശോചന സന്ദേശത്തിൽ ഗവർണർ പറഞ്ഞു.