കുറ്റ്യാടി തിക്കുനിയില്‍ നിര്‍മ്മാണത്തിലുള്ള വീട് തകര്‍ന്ന് അപകടം. വീണ് ഒരാള്‍ മരിച്ചു. തീക്കുനിയിലെ നെല്ലിയുള്ള പറമ്പില്‍ കണ്ണന്റെ മകന്‍ ഉണ്ണിയാണ് മരിച്ചത്.
കാക്കുനിയില്‍ മലയില്‍ കരീമിന്റെ വീട്ടിലെ വാര്‍പ്പ് അടര്‍ന്നുവീണാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.