ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; ആശങ്ക വിതച്ച് ജവാദ് ചുഴലിക്കാറ്റ്

ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഡിസംബർ മൂന്നോടെ മധ്യ ബംഗാൾ ഉൾക്കടലിൽ എത്തി ജവാദ് ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുംം

അതേസമയം ജവാദ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് നിഗമനം. അതേസമയം സംസ്ഥാനത്ത് ഇന്നോ വരും ദിവസങ്ങളിലോ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാത ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കുന്നത്. മധ്യക്കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് നാളെയോടെ പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും.