ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. യഥാർഥ പേര് ബി ശിവശങ്കരൻ നായർ എന്നാണ്. 1962ൽ അന്തർ സർവകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതിയാണ് കലാ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ്

നടൻ മധു നിർമിച്ച അക്കൽദാമയാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. മൈനാകം കടലിൽ നിന്നുണരുന്നുവോ, ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, വാകപൂമരം ചൂടും, ഒറ്റക്കമ്പി നാദം,  ഒരു മുറൈ വന്ത് പാർത്തായാ, തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്്

ലളിതമായ വരികളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. എടി ഉമ്മർ, ശ്യാം, ദേവരാജൻ, ഇളയരാജ എന്നിവർക്കൊപ്പം ചേർന്ന് മലയാളത്തിന് സമ്മാനിച്ചത് എന്നും ഓർമകളിൽ നിൽക്കുന്ന ഗാനങ്ങളാണ്. യോദ്ധയിലെ ഗാനങ്ങളും അദ്ദേഹത്തിന്റേതാണ്.

മൂവായിരത്തോളം ഗാനങ്ങളെഴുതി. രണ്ട് തവണ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1990ൽ ആദ്യ കവിതാ സമാഹാരമായ അനുസരണയില്ലാത്ത മനസ്സിന് വാമദേവൻ പുരസ്‌കാരം ലഭിച്ചു. പിന്നണി ഗായിക സുശീലാ ദേവിയും സംഗീത സംവിധായകൻ ദർശൻ രാമനും സഹോദരങ്ങളാണ്.