കുഞ്ഞ് അനുപമയുടെ തന്നെ; ഡി എൻ എ പരിശോധനാ ഫലം വന്നു

 

ദത്ത് വിവാദത്തിൽ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയാണെന്ന് തെളിഞ്ഞത്.

മൂന്ന് തവണ സാമ്പിൾ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. പരിശോധനാ ഫലം ഔദ്യോഗികമായി ഇവരെ അറിയിച്ചിട്ടില്ല. ഇത് സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. സിഡബ്ല്യുസി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും