കൊല്ലം∙ വിവാഹത്തിൽ പങ്കെടുക്കാൻ തീ തുപ്പുന്ന കാറുമായി എത്തി ഒരുസംഘം യുവാക്കൾ. പൂയപ്പള്ളിയിലാണു സംഭവം. വിവാഹ ചടങ്ങിനെത്തിയ സംഘം, കാർ നടുറോഡിൽ നിർത്തി അഭ്യാസ പ്രകടനങ്ങൾ നടത്തി. ഇതു കണ്ട് ഭയന്ന നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൂയപ്പള്ളി സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന് നമ്പർ പ്ലേറ്റും ഇല്ലായിരുന്നു.
വാഹനത്തിൽനിന്നു വലിയ തോതിൽ തീ പടർന്ന് അപകടമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിയമലംഘനം നടത്തിയവർക്കെതിരെ മോട്ടർ വാഹന വകുപ്പ് പ്രകാരം കേസെടുക്കുകയും വാഹനത്തിന്റെ ആർസി റദ്ദാക്കുയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചടയമംഗലത്തും സമാന സംഭവമുണ്ടായിരുന്നു.







