വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പ് .മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരി 1ലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടത്.
കോളനിക്ക് അടുത്തുള്ളത് തിടങ്ങഴി റേഷൻ കടയിൽ നിന്നും ആണ് കഴിഞ്ഞ ആഴ്ച ഇവർ അരി വാങ്ങിയത്.
50 കിലോ അരി ആയതിനാൽ ആദ്യം സംശയമൊന്നും തോന്നിയില്ല.പിന്നീട് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ യാണ് ചാക്കിലെ അരി പരിശോധിച്ചത്. ഇതോടെയാണ് ചത്ത പാമ്പിനെ കണ്ടത്. ഈ അരികൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ഇവർ രണ്ടു ദിവസമായി കഴിച്ചത്.





