മഴ കുറഞ്ഞു: ചെന്നൈയിലെ റെഡ് അലർട്ട് പിൻവലിച്ചു

ചെ​ന്നൈ: മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ ന​ഗ​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ശേ​ഷം ശ​ക്ത​മാ​യ മ​ഴ​യോ കാ​റ്റോ ഇ​ല്ല. എ​ന്നാ​ൽ, പ്ര​ധാ​ന റോ​ഡു​ക​ളി​ൽ അ​ട​ക്കം വെ​ള്ള​ക്കെ​ട്ടു തു​ട​രു​ക​യാ​ണ്.

കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ട​തോ​ടെ ചെ​ന്നൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡിം​ഗി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​വും നീ​ക്കി. ത​മി​ഴ്നാ​ടി​ന്‍റെ 90 ശ​ത​മാ​നം മേ​ഖ​ല​ക​ളി​ലും ഇ​പ്പോ​ൾ മ​ഴ മു​ന്ന​റി​യി​പ്പി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.