വയനാട് ജില്ലയില്‍ 269 പേര്‍ക്ക് കൂടി കോവിഡ്

 

വയനാട് ജില്ലയില്‍ ഇന്ന് (31.10.21) 269 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 329 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125731 ആയി. 122233 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2683 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2534 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
മീനങ്ങാടി 31, മാനന്തവാടി 21 , കൽപ്പറ്റ 19 , വെള്ളമുണ്ട 16 , മുട്ടിൽ , മേപ്പാടി 15 വീതം , തവിഞ്ഞാൽ 14 , എടവക , ബത്തേരി 12 , വൈത്തിരി 11 , നൂൽപ്പുഴ , പുൽപ്പള്ളി 10 വീതം , പൊഴുതന 9 , പടിഞ്ഞാറത്തറ , പനമരം , അമ്പലവയൽ 8 വീതം , കാണിയാമ്പറ്റ , കോട്ടത്തറ 7 വീതം , നെന്മേനി , തരിയോട് , തൊണ്ടർനാട് 6 വീതം , മൂപ്പൈനാട് , പൂതാടി 5 വീതം , മുള്ളൻകൊല്ലി 4 , തിരുനെല്ലി 2 , വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
ഇതിനുപുറമെ മാലിദ്വീപിൽ നിന്നും വന്ന മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*329 പേര്‍ക്ക് ഇന്ന് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 24 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 305 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.