അട്ടപ്പാടിയിലെ ശിശുമരണങ്ങൾ വീണ്ടും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു

അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. ശിശുമരണങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനാണ് മുൻമന്ത്രി എം.ബി. രാജേഷിന്റെ ശ്രമമെന്ന ആരോപണവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. രംഗത്തെത്തി. വിഷയത്തിൽ എം.ബി. രാജേഷിന്റെ പ്രതികരണം നിരുത്തരവാദപരമാണ്. കഴിഞ്ഞ സർക്കാരിന്റെ പരാജയം മറച്ചുപിടിക്കാനാണ് ശ്രമമെന്നും വി.കെ. ശ്രീകണ്ഠൻ വിമർശിച്ചു.

അതേസമയം, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പോഷകാഹാരക്കുറവ് മൂലം ശിശുമരണം ഉണ്ടായിട്ടില്ലെന്നാണ് മുൻമന്ത്രി എ.കെ. ബാലന്റെ പ്രതികരണം. മുഖ്യമന്ത്രി അട്ടപ്പാടി സന്ദർശിക്കാൻ തയ്യാറാകണം. വിദഗ്ധസംഘം വന്ന് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.

അതിനിടെ, അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് പഠിക്കാനുള്ള വിദഗ്ധസംഘത്തിന്റെ പരിശോധന തുടരുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. അട്ടപ്പാടിയിലെ ആരോഗ്യകേന്ദ്രങ്ങളിലും ഊരുകളിലും മെഡിക്കൽ സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ശിശുമരണങ്ങളുടെ കാരണങ്ങളും നിലവിലെ ആരോഗ്യസംവിധാനത്തിന്റെ പ്രവർത്തനങ്ങളും സംഘം പരിശോധിക്കുന്നുണ്ട്.