സുൽത്താൻബത്തേരി നഗരസഭകണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും കൂടുതൽ നിയന്ത്രണങ്ങൾക്ക് വേണ്ടി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കടകൾ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകുകയും ചെയ്ത നഗരസഭാ തീരുമാനം പിൻവലിക്കണമെന്നും കടകൾ പ്രവർത്തിക്കേണ്ട സമയം രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയായി പുന:ക്രമീകരിക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു -സാമ്പത്തിക നഷ്ടം മൂലം വ്യാപാരം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത ഈ അവസ്ഥയിൽ നഗരസഭ എടുത്ത തീരുമാനം വ്യാപാരികൾക്ക് അംഗീകരിക്കാൻ കഴിയില്ല. സാധാരണക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ള ജനങ്ങൾ വന്നു പോകുന്ന സമയമാണ് അഞ്ചു മുതൽ ഏഴുവരെ. അഞ്ചു മണിക്ക് വ്യാപാര സ്ഥാപനങ്ങൾ അടക്കണമെന്ന തീരുമാനം വ്യാപാരികൾക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത് സർക്കാരിൻ്റെ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനും സർക്കാരിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമാണ് സമിതി നൽകിയിട്ടുള്ളത്.പ്രസിഡണ്ട് എ.ടി.പ്രസാദ് കുമാർ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി എം.പുരുഷോത്തമൻ ,എ.പി.പ്രേഷിന്ത്, എം.ബഷിർ ,ഫ്രാങ്ക്ളിൻ ബേബി, ഉനൈസ് കല്ലൂർ, വി.ടി.രാജൻ എന്നിവർ സംസാരിച്ചു.
The Best Online Portal in Malayalam