പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. നാലുപേരില്‍ ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. ഇബ്റാഹീം, മീരാന്‍, മമ്മാലി എന്നിവരെയാണ് കണ്ടെത്താനുള്ളത്.
മത്സ്യബന്ധനത്തിന് വിലക്ക്
കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച വരെയാണ് മത്സ്യബന്ധനത്തിന് നിരോധനം. നിലവില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ വൈകിട്ടോടെ അടുത്തുള്ള തീരത്ത് തിരിച്ചെത്താന്‍ അധികൃതര്‍ നിര്‍ദേശം നല്കി.