എംജി ഗ്ലോസ്റ്റർ എന്ന പേരിൽ എംജി ഹെക്ടർ എസ്യുവിയുടെ 7 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തും. എസ്യുവിയുടെ ടീസർ ചിത്രം എംജി മോട്ടോർ ഇന്ത്യയാണ് പുറത്തുവിട്ടത്. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി ഗ്ലോസ്റ്റർ പ്രദർശിപ്പിക്കും. ഇന്തോനേഷ്യയിൽ വിൽക്കുന്ന വൂളിംഗ് അൽമാസ് എന്ന 7 സീറ്ററുമായി ടീസർ ചിത്രത്തിലെ വാഹനത്തിന് സാമ്യം കാണാം.7 സീറ്റർ എംജി ഹെക്ടർ എസ്യുവിയിൽനിന്ന് വളരെ വ്യത്യസ്തമായിരിക്കില്ല 7 സീറ്റർ എംജി ഗ്ലോസ്റ്റർ. എന്നാൽ ഹെഡ്ലാംപ് ഹൗസിംഗിൽ ത്രികോണാകൃതിയുള്ള സിൽവർ ഇൻസെർട്ടുകൾ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾക്ക് പുതിയ പാറ്റേൺ, പരിഷ്‌കരിച്ച ടെയ്ൽലാംപുകൾ എന്നീ മാറ്റങ്ങൾ കണ്ടേക്കും. അവസാന നിരയിൽ രണ്ട് അധിക സീറ്റുകൾ നൽകുമെങ്കിലും വലുപ്പം ഹെക്ടർ എസ്യുവിയുടേതു തന്നെ ആയിരിക്കും. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,655 എംഎം, 1,835 എംഎം, 1,760 എംഎം എന്നിങ്ങനെ. വീൽബേസിലും മാറ്റം വരില്ല. 2,750 എംഎം തന്നെ.
The Best Online Portal in Malayalam