നടിയെ ആക്രമിച്ച കേസ്; കേസിലെ നിർണായക സാക്ഷി ദിലീപിന്റെ ഡ്രൈവർ കൂറുമാറി

 

കൊച്ചി: നദിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേർന്നു. കേസിലെ നിർണായക സാക്ഷിയായ ഇയാൾ കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷൻ ഇന്നലെ ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച വരെ തുടരും.

2017 ഫെബ്രുവരിയിൽ നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. നടി കാവ്യാ മാധവന്റെ പ്രോസിക്യൂഷൻ ഭാഗം ക്രോസ് വിസ്താരം പൂർത്തിയായിരുന്നു.

ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരം അവസാന ഘട്ടത്തിലാണ്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറുമാസത്തെ സമയം കൂടി നീട്ടി നൽകിയിരുന്നു