കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകും

 

കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് ബാധിതർ ആത്മഹത്യ ചെയ്താൽ അതിനെ കൊവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുനഃപരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് മാനദണ്ഡത്തിൽ കേന്ദ്രം മാറ്റം വരുത്തിയത്.

കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നാല് ലക്ഷം രൂപ വീതം സഹായം നൽകണമെന്ന പൊതുതാത്പര്യ ഹർജി കോടതിക്ക് മുന്നിലുണ്ട്. എന്നാൽ ദുരന്തനിവാരണ അതോറിറ്റി മുഖേന അമ്പതിനായിരം രൂപ വീതം നൽകാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതിനുള്ള തുക സംസ്ഥാനങ്ങൾ അവരുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും കണ്ടെത്തണമെന്നും കേന്ദ്രം പറഞ്ഞിരുന്നു.