കല്‍പ്പറ്റ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് നടക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്ന് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള കര്‍ശന നിര്‍ദ്ദേശം നല്കി. മുഹൂര്‍ത്തത്തിന്റെ മുമ്പും ശേഷവും പരമാവധി ഒന്നര മണിക്കൂര്‍ കൊണ്ട് എല്ലാ പരിപാടികളും പൂര്‍ത്തിയാക്കണം. ആകെ 20 ല്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല. വിവിധ സമയങ്ങളിലായി കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ പാടില്ല. കണ്ടെയ്ന്മെന്റ് സോണുകളില്‍ വിവാഹ ചടങ്ങുകള്‍ക്ക് അനുമതിയില്ല. വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
The Best Online Portal in Malayalam