വിദ്യാർഥികൾ എല്ലാ അഭിപ്രായങ്ങളും വായിക്കണം; വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ

 

കണ്ണൂർ സർവകലാശാല വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സിലബസിൽ ഗോൾവാൾക്കറും സവർക്കറും ഉൾപ്പെട്ടതിൽ തെറ്റില്ല. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂവെങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികൾ എല്ലാ അഭിപ്രായങ്ങളും വായിക്കണം. തന്റെ നിലപാട് ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലല്ല. അക്കാമഡീഷ്യൻ എന്ന നിലയിലാണ്. സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങളോടൊപ്പം തന്നെ ഗാന്ധിജി, നെഹ്‌റു എന്നിവരുടെ പുസ്തകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. വിദ്യാർഥികൾ എല്ലാം വായിക്കണം

ചിലർ പറയുന്നത് കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ ഈ പാഠപുസ്തകങ്ങൾ അധ്യാപകർ പഠിപ്പിക്കുമ്പോൾ വിദ്യാർഥികൾ ഇതൊക്കെ യാഥാർഥ്യമാണെന്ന് വിശ്വസിക്കുമെന്നാണ്. എന്നാൽ അധ്യാപകർക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാൻ ഉത്തരവാദിത്വമുണ്ട്. ആ പുസ്തകം മാത്രമായിരുന്നു സിലബസിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ അത് ശരിയല്ലായിരുന്നുവെന്നും തരൂർ പറഞ്ഞു.