കോഴിക്കോട് മിഠായിത്തെരുവിൽ വീണ്ടും തീപിടിത്തം. പാളയം ഭാഗത്തുള്ള വി കെ എം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജെ ആർ ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂനിറ്റ് ഫയർ എഞ്ചിനുകളെത്തിയാണ് തീ അണയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. താഴത്തെ നിലകളിലെ ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.