24 മണിക്കൂറിനിടെ 38,948 പേർക്ക് കൂടി കൊവിഡ്; 219 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,948 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ 26,701 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

219 കൊവിഡ് മരണമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3,30,27,621 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,21,81,995 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 43,903 പേർ 24 മണിക്കൂറിനിടെ മാത്രം രോഗമുക്തി നേടി

നിലവിൽ 4,04,874 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,40,752 ആയി ഉയർന്നു. അതേസമയം 68.75 കോടി ഡോസ് വാക്‌സിൻ ഇതിനോടകം വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.