നികുതി പലിശയിളവ് തേടി സൂര്യ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

നികുതിയിൻമേലുള്ള പലിശ ഇളവിനായി തമിഴ് നടൻ സൂര്യ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08,  2008-09 വർഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2018ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്. അടുത്തിടെ വിദേശ കാറിന് നികുതിയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിജയ്, ധനുഷ് എന്നീ താരങ്ങൾക്ക് കോടതിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നിരുന്നു