കാസർകോട് ഉളിയത്തടുക്കയിൽ 13കാരി പീഡനത്തിന് ഇരയായ സംഭവത്തിൽ മാതാവും പിതാവും അറസ്റ്റിൽ. പീഡന വിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ്. നേരത്തെ കേസിൽ 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ജൂൺ 26ന് റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് കുട്ടി പീഡനത്തിന് ഇരയായെന്നാണ് ആദ്യ കേസ്. പിന്നീടാണ് കൂടുതൽ പീഡന വിവരങ്ങൾ കുട്ടി അറിയിക്കുന്നത്. നിലവിൽ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.