കൊവിഡ് കേസുകൾ വീണ്ടുമുയരുന്നു: 24 മണിക്കൂറിനിടെ 44,643 പേർക്ക് കൂടി രോഗം; 464 മരണം

 

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,643 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെത്തേക്കാൾ 1661 കേസുകളുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. സ്ഥിരീകരിച്ച കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ നിന്നുള്ളതാണ്.

464 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4,26,754 ആയി ഉയർന്നു. 41,096 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 4,14,159 പേരാണ് ചികിത്സയിൽ കഴിയുന്നത്

97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതിനോടകം 49.53 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.