ത്രിപുരയിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ബി എസ് എഫ് ജവാൻമാർക്ക് വീരമൃത്യു. ദലായി ജില്ലയിലെ അതിർത്തി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സബ് ഇൻസ്‌പെക്ടർ ഭുരു സിംഗ്, കോൺസ്റ്റബിൾ രാജ് കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്.
നിരോധിത സംഘടനയായ നാഷണൽ ലിബറേഷൻ ഫണ്ട് ഓഫ് ത്രിപുരയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് ശേഷം ജവാൻമാരുടെ ആയുധങ്ങളും കൈക്കലാക്കിയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ഇവർ ബംഗ്ലാദേശ് അതിർത്തി കടന്നതായാണ് സംശയം.