മത സൗഹാർദം ലീഗിന്റെ ബാധ്യതയല്ല, സാമുദായിക നിലപാടിൽ വിട്ടുവീഴ്ചയില്ല: കെ എം ഷാജി

മതസൗഹാർദമെന്നത് മുസ്ലിം ലീഗിന്റെ ബാധ്യതയല്ലെന്ന് കെ എം ഷാജി. കഴിഞ്ഞ ദിവസം ചേർന്ന മുസ്ലീം ലീഗ് യോഗത്തിലാണ് ഷാജിയുടെ പരാമർശം. സാമുദായിക നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്നും ഷാജി പറഞ്ഞു. യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയും പിഎം സാദിഖലിയും വിമർശനമുന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്

ദേശീയ രാഷ്ട്രീയത്തിൽ നിന്ന് കേരള രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് പാർട്ടിക്ക് തിരിച്ചടിയായി. പിഎംഎ സലാമിനെ കൂടിയാലോചനയില്ലാതെ ആക്ടിംഗ് സെക്രട്ടറിയാക്കിയതിനെതിരെയും വിമർശനമുയർന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേരിട്ട പരാജയം വിലയിരുത്താനായി പത്തംഗ ഉപസമിതിയെ നിയോഗിച്ചു. കെ എം ഷാജി, പി കെ ഫിറോസ്, പിഎംഎ സലാം, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ.