സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് സ്ഥിരീകരിച്ച 927 കേസുകളിൽ 733 എണ്ണവും സമ്പർക്ക രോഗികളാണ്. ഇതിൽ 67 പേരുടെ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരം ജില്ലയിലെ 175 കേസുകളിൽ 164 എണ്ണവും സമ്പർക്കത്തിലൂടെയാണ്. കാസർകോട് ജില്ലയിലെ 107 കേസിൽ 105 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.
കൊല്ലം ജില്ലയിലെ 59 പേർക്കും, എറണാകുളം ജില്ലയിലെ 57 പേർക്കും, പത്തനംതിട്ട ജില്ലയിലെ 53 പേർക്കും, കോഴിക്കോട് ജില്ലയിലെ 48 പേർക്കും, കോട്ടയം ജില്ലയിലെ 45 പേർക്കും, മലപ്പുറം ജില്ലയിലെ 39 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയിലെ 37 പേർക്കും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 31 പേർക്കും, തൃശൂർ ജില്ലയിലെ 15 പേർക്കും, വയനാട് ജില്ലയിലെ 14 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.