കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നാട്ടുകാർ തടഞ്ഞു. ചുങ്കം സ്വദേശി ഔസേഫ് ജോർജിന്റെ സംസ്കാരമാണ് നാട്ടുകാർ തടഞ്ഞത്. മുട്ടമ്പലം ശ്മാശാനത്തിലേക്കുള്ള വഴി നാട്ടുകാർ അടച്ചു. ഇവർ റോഡിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. ശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം
പോലീസ് സ്ഥലത്ത് എത്തി ശ്മശാനത്തിലേക്കുള്ള വഴി തുറന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിതമായി മാത്രമേ സംസ്കാരം നടത്തൂവെന്ന് ജില്ലാ കലക്ടർ പറഞ്ഞു. സുരക്ഷാ സംവിധാനമില്ലാത്തതിനാലാണ് പള്ളിയിൽ സംസ്കരിക്കാത്തത്. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നും കലക്ടർ അറിയിച്ചു.