സ്വന്തം പാര്‍ട്ടിയെ മോശമാക്കിയുള്ള സംസാരം; അഡ്വ. ജയശങ്കറെ സിപിഐയില്‍ നിന്ന് പുറത്താക്കി

 

അഡ്വ. എ ജയശങ്കറെ സിപിഐയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പാര്‍ട്ടി അംഗത്വം പുതുക്കുന്ന സമയത്ത് ജയശങ്കറുടേത് പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും സിപിഐയെയും എല്‍ഡിഎഫിനെയും മോശമാക്കുന്ന അഭിപ്രായ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് നടപടി.