കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

 

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ അഭിഭാഷകനൊപ്പമാണ് ആകാശ് തില്ലങ്കേരി ഹാജരായത്. കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ഇയാളുമായി ബന്ധമുണ്ട്. ഷുഹൈബ് വധക്കേസിലെ പ്രതി കൂടിയാണ് ഇയാൾ