പൊലീസുകാര്‍ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയം പറയരുത്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സമൂഹമാധ്യമങ്ങളില്‍ പൊലീസുകാര്‍ രാഷ്ട്രീയം പറയുന്നത് അടക്കമുള്ള കാര്യങ്ങൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പരാതി ലഭിച്ചല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും, അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ഡിജിപി നിര്‍ദേശത്തില്‍ പറയുന്നു.

കസ്റ്റഡിയിലെടുക്കുന്നവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന പക്ഷം അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. പൊലീസുകാര്‍ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞു വച്ചാല്‍ നടപടിയുണ്ടാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ഡിജിപി മുന്നറിയിപ്പു നല്‍കുന്നു.