നീണ്ട 14 വര്‍ഷങ്ങങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് പോര്; ഇനി മാരക്കാനയില്‍ ബ്രസീല്‍-അര്‍ജന്‍റീന ഫൈനല്‍

 

. ഷൂട്ടൌട്ടിലെ മൂന്ന് പെനാല്‍റ്റി കിക്കുകളാണ് മാര്‍ട്ടിനസ് രക്ഷപെടുത്തിയത്. ഡാവിൻസൻ സാഞ്ചസ്, യെറി മിന, എഡ്‌വിൻ കാർഡോണാ എന്നിവരുടെ കിക്കുകളാണ് മാർട്ടിനസ് രക്ഷപ്പെടുത്തിയത്. അർജന്‍റീനക്ക് വേണ്ടി മെസ്സി, പരദെസ്, ലൗറ്റാറോ മാർട്ടിനസ്, എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡി പോളിന്‍റെ പെനാൽറ്റി പുറത്തുപോവുകയായിരുന്നു. കൊളംബിയക്ക് വേണ്ടി ക്വഡാർഡോ, മിഗെൽ ബോർഹ എന്നിവർക്ക് മാത്രമാണ് പെനാല്‍റ്റി ഗോളാക്കാന്‍ കഴിഞ്ഞത്

ഒരുപക്ഷേ കൊളംബിയ ഒഴികെ ലോകം മുഴുവനും അര്‍ജന്‍റീനയുടെ വിജയത്തിനുവേണ്ടി ആര്‍പ്പ് വിളിക്കുന്നതുപോലെയായിരുന്നു എസ്റ്റാദിയോ നാഷനൽ ഡി ബ്രസീലിയയില്‍. കളിതുടങ്ങി ഏഴാം മിനിറ്റില്‍ അര്‍ജന്‍റീന ലീഡെടുത്തു. കോപ്പയില്‍ മിന്നും ഫോമിലുള്ള മെസിയുടെ അസിസ്റ്റില്‍ നിന്ന് ലൗറ്റാരോ മാര്‍ട്ടിനെസാണ് വലകുലുക്കിയത്. ലോ സെല്‍സോ ബോക്‌സിലേക്ക് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച മെസ്സി ബോക്‌സില്‍ കൊളംബിയന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നല്‍കിയ പാസ് ലൗറ്റാരോ മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.

കൊളംബിയയുടെ സമനില ഗോള്‍ വന്നതോടെ ഉണര്‍ന്നുകളിച്ച അര്‍ജന്‍റീന കളിയുടെ 73ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കികളഞ്ഞു. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തുമായി മുന്നേറിയ ഡി മരിയക്കോ ലൗറ്റാരോ മാർട്ടിനെസിനോക്ക് പിഴക്കുന്നു. ഗോളിയില്ലാത്ത പോസ്റ്റില്‍ കൊളംബിയന്‍ ഡിഫന്‍ഡറുടെ മില്യണ്‍ ഡോളര്‍ സേവ്… മാർട്ടിനെസിന്‍റെ ഷോട്ട് ഗോൾലൈനിൽ വെച്ചാണ് ബാരിയോസ് രക്ഷപ്പെടുത്തിയത്. പിന്നെയും നിര്‍ഭാഗ്യം അര്‍ജന്‍റീനയെ പിടികൂടി. 81ാം മിനുട്ടില്‍ മെസിയുടെ ഉറച്ച ഗോള്‍ പോസ്റ്റില്‍ ഇടിച്ചുമടങ്ങി. പിന്നീട് കാര്യമായ അവസരങ്ങളൊന്നും ഇരുടീമുകള്‍ക്കും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മുഴുവന്‍ സമയത്തും സമനിലയില്‍ പിരിഞ്ഞതോടെ മത്സരം ഷൂട്ടൌട്ടിലേക്ക് കടക്കുകയായിരുന്നു.

ഒരു പതിറ്റാണ്ടിനിപ്പുറമാണ് അര്‍ജന്‍റീന ബ്രസീല്‍ ഫൈനലിന് ഫുട്ബോള്‍ ലോകം സാക്ഷിയാകുന്നത്.. 2007ഇല്‍ അര്‍ജന്‍റീനയുടെ കണ്ണീര്‍ വീണ കോപ്പ അമേരിക്ക ഫൈനലിനിപ്പുറം ബ്രസീല്‍-അര്‍ജന്‍റീന കലാശ പോരാട്ടങ്ങളുണ്ടായിട്ടില്ല. പിന്നീട് ഇരുവരും നേര്‍ക്ക് നേര്‍ വന്ന നോക്കൌട്ട് പോരാട്ടം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം കാനറിപ്പടക്കൊപ്പമായിരുന്നു. ആദ്യ കാലങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകളിലെല്ലാം മൃഗീയാധിപത്യം പുലര്‍ത്തിയ അര്‍ജന്‍റീനക്ക് 91ന് ശേഷം ബ്രസീലിനെ വീഴ്ത്താനായിട്ടില്ല എന്നത് മുറിപ്പാടായി അവശേഷിക്കുമെന്ന് തീര്‍ച്ചയാണ്. 91ന് ശേഷം ഇരുവരും ഏറ്റുമുട്ടിയത് 2004ലെ കോപ്പ അമേരിക്ക ഫൈനലിലാണ്. അന്ന് ഷൂട്ടൌട്ടിലാണ് മഞ്ഞപ്പട അര്‍ജന്‍റീനയെ വീഴ്ത്തിയത്