വടകര എംപി കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വടകരയിൽ നടന്ന വിവാഹ പാർട്ടിയിൽ മുരളീധരൻ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങിൽ സംബന്ധിച്ച നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കെ മുരളീധരനോട് ക്വാറന്റൈനിൽ പോകാനും പരിശോധനക്ക് വിധേയമാകാനും ജില്ലാ കലക്ടർ നിർദേശിച്ചത്.
ഇന്നാണ് പരിശോധനാ ഫലം വന്നത്. നെഗറ്റീവാണെന്ന് കെ മുരളീധരൻ ഫേസ്ബുക്ക് വഴി അറിയിച്ചു. തലശ്ശേരി ഗവ. ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചാരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.