സ്വർണവില ഉയർന്നു; പവന് ഇന്ന് 200 രൂപ വർധിച്ചു

 

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില.

ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1774.67 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,914 രൂപയായി.