മുംബൈ: പിതാവ് എലിവിഷം കലര്‍ത്തി നല്‍കിയ ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് അഞ്ച് വയസുകാരന്‍ മരിച്ചു. മുഹമ്മദലി നൗഷാദ് എന്നയാളാണ് തന്റെ മൂന്നു മക്കള്‍ക്കും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. ഇതു കഴിച്ച അലി ഷാന്‍ അലി മുഹമ്മദ് ആണ് മരിച്ചത്. 7 വയസ്സുള്ള അലീന, 2 വയസ്സുള്ള അര്‍മാന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ നടന്ന വഴക്കിനെത്തുടര്‍ന്നാണ് ഇയാള്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ മാതാവാണ് വിവരം പോലിസിനെ അറിയിച്ചത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.